Tuesday, December 9, 2014

കൈലാസനാഥൻ - ബാലെആദ്യകാലത്ത് ഉത്സവങ്ങൾക്ക് സ്ഥിരമായി ഉണ്ടായിരുന്ന ഒരു കലാപരിപാടി ആണ് ബാലെ.
പുണ്യ പുരാണങ്ങൾ ആണ് കൂടുതലായും ബാലെയുടെ ഇതിവൃത്തങ്ങൾ ആയിരുന്നത് . മണ്ണാർക്കാട് ഉണ്ടായിരുന്നു ഒരു ട്രൂപ്. പറഞ്ഞു കേട്ട കഥയാണ്‌.. ----------------------------------------------------------------------------------------------------------------------

കഥ കൈലാസനാഥൻ ആണ്. കുറച്ച ടെക്നിക്സ് ഒക്കെ ഉണ്ടെങ്കിലെ സംഗതി ക്ലീൻ ആവു. ഈ പുരാണ ബാലെ ഒക്കെ ആവുമ്പോൾ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷമാവലും അതുപോലെ, പറക്കലും ഒക്കെ ഉണ്ടാവുമല്ലോ... അതിനെല്ലാം സജ്ജമായിരികണം സ്റ്റെജു...
ബാലെ തുടങ്ങി.. പുരുഷാരവും സ്ത്രീആരവും ആവേശപൂർവ്വം, ഭക്തി പൂർവ്വം.. സംഗതി വീക്ഷിചു കൊണ്ടിരിക്കുന്നു...
ഓരോ സീനും അത്രയും തന്നെ ഭയങ്കരമായ ആകാംഷയോടെ കാണുകയാണ്. കഥ നല്ല സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകുന്നു..
കയ്യടിയും ബഹളവും ഓരോ സീനിലും കിട്ടുന്നു...പരമേശ്വരൻ ഇങ്ങനെ നിറഞ്ഞു നില്ക്കുകയാണ് സ്റ്റെജിൽ..
അങ്ങിനെ ആ ധന്യ മുഹൂർത്തം വന്നെത്തി.... പരമേശ്വരൻ അപ്രത്യക്ഷൻ ആകുന്ന രംഗം....
പ്രത്യക്ഷപെടുത്താൻ പെട്ട പാട് അവർക്കെ അറിയൂ.. പിന്നെ അത് കർട്ടൻ അട്ജസ്റ്റ്മെന്റിൽ മുന്നോട്ടു പോയി...
ആ ധന്യ സമയം ആയാൽ കർട്ടൻ വലിക്കുന്ന പയ്യന്റെ തൊട്ടു സാക്ഷാൽ ശിവന്റെ വരെ ഉള്ളിൽ അഗ്നിയാണ്..
പക്ഷെ ബാലെ ട്രൂപ്പ് ലോഹിതാക്ഷൻ ചേട്ടൻ അതിനും കണ്ടിരുന്നു ഒരു വഴി... പുള്ളിക്കറിയാത്ത വഴിയോ.. അതും മണ്ണാർക്കാട്..................ഓടിയ വഴികൾ മറക്കാമോ??മഹാപാപം

ആ ഘോരം ഘോരം ആയ ഐഡിയ ആയിരുന്നു സ്റെജിലെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്യുക എന്നിട്ട് ശിവൻ ഓടണം. സ്റെജിന്റെ പുറകിലേക്ക്. ആകെ കുറച്ച് സമയമേ ഉള്ളു...അതിനിടയിൽ ഇതെല്ലാം നടക്കണം..
ശിവന്റെ വേഷം ചെയ്യുന്ന ചന്ദ്രേട്ടൻ കുറച്ചു ടെൻഷനിൽ ആണ്. പുള്ളി ഹനുമാൻ വേഷം ആണ് ചെയ്തിരുന്നത്. മരുത്വാ മല ഒക്കെ പിടിച്ചു...നല്ല സ്റ്റൈൽ ആയി പറന്നു വരും.. ശിവന്റെ വേഷം ഇത് ആദ്യായിട്ടാ. അന്നാണെങ്കിൽ ചന്ദ്രേട്ടന്റെ കാലിൽ ഒരു മുറിവും ഉണ്ട്. ഓടുക എന്നൊക്കെ പറഞ്ഞാൽ ഒരു വലിയ പണിയാ... മരുത്വാമല എടുക്കാൻ പോയപ്പോ കാലിൽ എന്തോ കൊണ്ടതാണത്രേ... ഈ വേദനയുടെ ടെൻഷൻ ആണ് കൂടുതൽ...

അങ്ങിനെ മുൻപേ തീരുമാനിച്ചുറപ്പിച്ചിരുന്ന പോലെ ശിവൻ തന്റെ ഡയലോഗ് തെറ്റിക്കാതെ പറഞ്ഞു... അവസാന വാക്ക് ആണ് തദാസ്തു...
ഡയലോഗ് കഴിഞ്ഞതും സ്റ്റെജിലെ ലൈറ്റ് ഓഫായി. ചന്ദ്രേട്ടൻ വെടിയൊച്ച കേട്ട ഹുസൈൻ ബോൾടിനെ പോലെ ഓടി
ചന്ദ്രേട്ടന്റെ കാലിൽ വേദന ആ സമയമായപ്പോഴേക്കും കലശലായി. ഓടുമ്പോ ഒരു ഞൊണ്ടൽ..ഒരു കാൽ അത്ര വെടിപ്പായി ചവിട്ടാൻ പറ്റാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ഓടുമ്പോൾ ഒരു കാൽ അമർത്തി വെക്കുന്നതിന്റെ ശബ്ദം സ്റ്റെജിൽ നിന്നും പുറത്തേക്കു കേൾക്കാം... ഡും ഡും ഡും നല്ല പവർ ഉള്ള മൈക്ക് ആയിരുന്നു.. (കഷ്ടകാലം)

ശബ്ദം കേട്ട ആ കൃത്യ സമയത്ത് തന്നെ ഏതോ ഒരു സാമൂഹ്യ വിരുദ്ധൻ, അവിശ്വാസി, അരസികൻ ചന്ദ്രേട്ടന്റെ കാലൻ...
സ്റ്റെജിലെക്കു അഞ്ചു കട്ട "എവറെഡി " സ്റ്റീൽ ബോഡി ഉള്ള ടോർച്ചു മിന്നിച്ചു നോക്കി... ഭക്ത ലക്ഷം നോക്കി നിൽക്കുമ്പോൾ ഭഗവാൻ ശിവൻ അതാ ഓടുന്നു.... അപ്രത്യക്ഷൻ ആവാൻ ഓടുന്ന ഓട്ടം.....
ആ കാലൻ നിർദാക്ഷിണ്യം വിളിച്ചു പറഞ്ഞു.. ഡാ... ചന്ദ്രാ................നിക്കെടാ അവടെ.......!!
ഇത് കേട്ടതും ശിവഭഗവാൻ വിത്ത്‌ ഫാമിലി ആൻഡ്‌ ഭൂതഗണംസ് സ്റെജിന്റെ പുറകിലൂടെ ഒരു ഓട്ടം ആണ്... മുറിവ് മറന്നുള്ള ഒരു ഓട്ടം... ജീവിത ഓട്ടം...അഥവാ.. ജീവിക്കാനുള്ള ഓട്ടം...
------------------------------------------------------------------------------------------------------------------------------------------------------------------------------
വാൽക്കഷ്ണം.... ആ ഓട്ടം ചന്ദ്രേട്ടൻ നിർത്തിയത് കൈതച്ചിറ ചെന്നിട്ടാണെന്നും. നട്ടപാതിരായ്ക് ശിവൻ വിത്ത് ഫാമിലി പ്രത്യക്ഷപെട്ടു ഓടി വരുന്നത് കണ്ടു മോക്ഷം കിട്ടി ചില ഭക്തർ വീര സ്വർഗ്ഗം പൂകിയെനും ആണ് കേട്ട് കേൾവി.. ലൈറ്റ് ഓഫ്‌ ചെയ്യുക പോലും ചെയ്യാതെ ട്രൂപ് ഓണർ ലോഹിതാക്ഷൻ ചേട്ടൻ അപ്രത്യക്ഷനായി.. ആ ട്രിക്ക് ഇന്നും ആര്ക്കും മനസ്സിലായിട്ടില്ല..

No comments: