Powered By Blogger

Wednesday, December 29, 2010

എന്നെ തിരഞ്ഞു വന്ന മരണത്തിനോട്‌...!!!




ഞാന്‍ വരാം നിന്‍ കൂടെ
നീയെന്‍ പിന്നില്‍ വാര്‍ന്നു വീഴും കണ്ണുനീരോപ്പുമെങ്കില്‍....
എന്‍ വിരഹമുണ്ടാക്കും ദുഃഖം മാറ്റുമെങ്കില്‍....
എനിക്ക് പകരക്കാരനകുമെങ്കില്‍
ഞാന്‍ പകരും ആനന്ദവും, ആശ്വാസവും എന്‍ പ്രിയര്‍ക്കു നീ നല്‍കുമെങ്കില്‍ ...
ഞാന്‍ വരാം നിന്‍ കൂടെ അനന്തമായ അന്ത്യതിനായ്...
ഒരിക്കല്‍ എനിക്ക് നല്‍കിയ സുന്ദരമായ ബാല്യത്തിന്റെ ഓര്‍മയില്‍....
എന്‍ ജീവന് ലക്‌ഷ്യം നല്‍കിയ പ്രണയത്തിന്റെ ഓര്‍മയില്‍......
എന്നെ സ്നേഹിച്ചു കൊതിതീരാതെ നിന്‍ കയ്യിലെക്കെന്നെ എറിഞ്ഞു തരേണ്ടി വന്ന ആ മാതാവിന്റെ കണ്ണുനീരിന്റെ ഓര്‍മയില്‍..
തണുത്തുറഞ്ഞ രക്തവുമായ്....!!!
ഇനിയൊരു ജന്മമില്ലെന്ന തിരിച്ചറിവുമായി....
തുടങ്ങാം പഥേയമില്ലാതെ...അനന്തമായ യാത്ര...!!

Sunday, August 15, 2010

അവള്‍..


അവളെ കാണാന്‍ തുടങ്ങിയപ്പോള്‍ ..എന്നിലെ മോഹങ്ങള്‍ വിരിഞ്ഞു തുടങ്ങി...
അവളെ കുറിച്ചോര്‍ക്കുമ്പോള്‍...മനസ്സില്‍ ആഗ്രഹങ്ങള്‍ ഓളം വെട്ടി
അവളോട്‌ സംസാരിക്കുമ്പോള്‍ ..ഞാന്‍ എന്നെ തന്നെ മറന്നു...
അവള്‍..എന്നും എന്‍റെ കൂടെ ഉണ്ടാവുമെന്ന് ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി...
അവളെ കുറിച്ച് ഓര്‍ക്കാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ ഇല്ലാതായി...
അവളെ കനികണ്ടുണര്‍ന്നു ..അവളെ സ്വപ്നംകണ്ടുറങ്ങുന്ന ദിനങ്ങളില്‍....
അവള്‍ എന്നില്‍ നിന്നുമകന്നു പോകുന്നത് ഞാന്‍ അറിഞ്ഞില്ല...
അവള്‍ ഇല്ലാത്ത എന്‍റെ ഈ ജീവിതം അപൂര്ന്നമെന്നു ഞാന്‍ മനസ്സിലാക്കി...
അവള്‍ ഇന്നെന്റെതല്ല ...
അവളുടെ സ്വപ്നങ്ങള്‍ എന്നെക്കുരിച്ചുള്ളതല്ല..
അവള്‍ എന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു...
അവള്‍ ഇല്ലാത്ത സ്വപ്‌നങ്ങള്‍...
അവളുടെ സ്വരം കേള്‍ക്കാത്ത നിമിഷങ്ങള്‍..
അവള്‍ എന്‍റെ ജീവനായിരുന്നു എന്നവള്‍ അറിയുവാന്‍ വൈകിയോ...അതോ...
അവള്‍ എന്നെന്നേക്കുമായി എന്നെ വിട്ടകന്നോ...

Thursday, July 1, 2010

കൂട്ടുകാരി...!


ജീവിത യാത്രയില്‍ എന്‍റെ കൈപിടിച്ച് നടത്തിയ എന്‍റെ പ്രിയപ്പെട്ട സഹയാത്രിക....
എങ്ങനെ വിശേഷിപ്പിക്കണം നിന്‍റെ സാമീപ്യം തരുന്ന ആശ്വാസത്തെ..
എന്ത് പകരം തരണം നിന്‍റെ ആത്മാര്‍ത്ഥ സ്നേഹത്തിനു...
അറിയില്ല...എങ്ങനെ നിന്നെ വിശേഷിപ്പിക്കണം എന്ന്...
ഒരമ്മയെ പോലെ ശാസിച്ചു..ഒരു സഹോദരിയെ പോലെ ഉപദേശിച്ചു,
ഇനിയൊരു ജന്‍മം ഈ ഭൂമിയില്‍ കിട്ടിയാലും....
നിന്‍റെ ഈ സ്നേഹം എന്‍റെ കൂടെ ഉണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്...
സൌഹൃദത്തിന്റെ ആഴ തലങ്ങള്‍ എനിക്ക് ചൊല്ലിതന്ന നിന്നെ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു...!
എന്നത്തേയും പോലെ...
നിന്‍റെ ചെറിയ പിണക്കം പോലും എന്‍റെ ജീവിതത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കുന്നു...
ഇനിയുമൊരായിരം വര്‍ഷം നമ്മള്‍ ഈ സൌഹൃദത്തിന്റെ പാട്ടുകാരകട്ടെ...
സ്നേഹ പൂര്‍വ്വം.
നിന്‍റെ സഹയാത്രികന്‍...
(എന്നെ സൌഹൃദം വിട്ടകന്നു പോയ എന്‍റെ പ്രിയ സ്നേഹിതക്ക്‌ വേണ്ടി സമര്‍പ്പിക്കുന്നു)

Monday, June 28, 2010

അങ്ങനെ ഒരു പ്രണയകാലത്ത്...


പോയ ജന്മത്തില്‍ പ്രണയിച്ചിരുന്നോ എന്നറിയില്ല..
ഈ ജീവിതം ഞാന്‍ മാറ്റിവെച്ചത് പ്രണയതിനായിട്ടായിരുന്നു ..
ഇനിയുള്ള ജന്മം ഞാന്‍ പ്രതീക്ഷിക്കുന്നു....പ്രണയം പൂവണിയാന്‍
മനസ്സിലെ പ്രണയം അണഞ്ഞു പോകതിരികാന്‍...
മനസ്സ് എന്നും പ്രണയ തരളിതമാക്കാന്‍..എനിക്ക് വേണം എന്റെ പ്രണയിനിയെ..
മനസ്സിലാക്കാതെ പോയ ആ വ്രണിത വികാരതിനായ്..
അന്ഗീകരിക്കപ്പെടാതെ പോയ ആ മധുര സങ്കല്പ്പതിനായ്..
എന്നെന്നും പുഞ്ചിരിക്കാന്‍ എന്നെ പ്രചോദിപ്പിച്ച ആ മധുര സ്വപ്നമേ..
ജീവിക്കുന്നു ഞാന്‍ നിന്റെ ഓര്‍മ്മയില്‍..
മറക്കാനാകാതെ...

Saturday, June 26, 2010

കണ്ണുകള്‍ നിറയുന്ന മൌനം..!



ഒരുപാടുണ്ടായിരുന്നു ഞങ്ങള്ക് സംസാരിക്കാന്‍
ഈ ഭൂമിയിലുള്ള എന്തും ഞങ്ങളുടെ സംസാര വിഷയങ്ങള്‍ ആയിരുന്നു...
പെട്ടന്നൊരു മൌനം...അതെന്തേ....
അറിയില്ല..മൌനങ്ങള്‍ പോലും വാചാലം ആകും എന്ന് കേട്ടിട്ടുണ്ട്..
പക്ഷെ എന്മുന്നില്‍ ഒന്നും മിണ്ടാതെ..
പറയുന്നത് കേവലം മൂളിക്കെള്‍ക്കുന്ന എന്റെ പ്രിയകൂടുകാരി..
നിന്‍ മൌനത്തിന്റെ അര്‍ഥം അതെനിക്കരിയുന്നില്ലല്ലോ..
ഒന്നും ഒളിക്കുന്നില്ല ഞാന്‍..എന്നിട്ടും എന്റെ സംസാരം മുറിഞ്ഞു പോകുന്നു..!
നിന്റെ മനസിന്റെ ജാലകം തുറക്കാന്‍ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്..?
ഒറ്റപെട്ടു പോകുന്ന ഈ സമയത്ത് എനിക്ക് കൂട്ട് വരാന്‍ നിന്റെ ചിന്തകള്‍ക്ക് പോലും മടിയാകുന്നുവോ?
കാത്തിരിക്കുന്നു ഞാന്‍ നിന്നെ ഏകാന്തമാം ഈ തീരത്ത്..
നിന്‍ കൊലുസിന്‍ കിലുക്കത്തിന് കാതോര്‍ത്തു...!
നിന്റെ മൌനത്തിന്‍ അര്‍ഥം തേടി....

Monday, June 21, 2010

തിരിച്ചു കിട്ടാത്ത എന്റെ ബാല്യം..ഓര്‍മകളുടെ തിരുമുറ്റത്ത്‌ ഞാന്‍ എന്നും താലോലിക്കുന്ന എന്റെ സ്വന്തം ബാല്യം..


ബാല്യം. കളങ്കമില്ലാത്ത ഓര്‍മകളുടെ ആ നല്ല കാലം.
ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ നന്മയുടെ ആ മുറ്റത്തു നിന്നും വീണ്ടും തുടങ്ങാമായിരുന്നു ഒരു ജീവിതം..
പശ്ചാതപമില്ലാത്ത പരിഭവങ്ങള്‍ മാത്രം ഉള്ള ഒരു നല്ല ബാല്യകാലം..
തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചും, മാങ്ങക്ക് വേണ്ടി കല്ലെറിഞ്ഞും, കുയിലെനെ കൂകി തോല്‍പ്പിച്ചും
മുറ്റത്തു ഓര്‍മ്മകള്‍ ബാകിവെച്ചു പെയ്തകന്ന മഴയുടെ ശേഷിപ്പുകളില്‍ തുള്ളിക്കളിച്ചും നടന്നിരുന്ന എന്റെ ആ നഷ്ടകാലം..
ഇനിയൊരു ജന്മമുണ്ടെങ്കില്‍ ചെയ്തു തീര്‍ക്കാന്‍ ബാകി വെച്ച് പോയ കുസൃതികള്‍...
എന്നും ഞാന്‍ വിലപിക്കുന്നു എന്റെ ആ കാലത്തേ ഓര്‍ത്തു...!
ജീവിതത്തിന്റെ ഒടുങ്ങാത്ത കുതൊലിപ്പില്‍ പെട്ടുപോയ നമ്മള്‍ക് വീണ്ടും ഒരു തിരിച്ചു പോക്ക് അസാധ്യം എന്നറിയുമ്പോഴും..
കവി വാക്യം പോലെ...
വ്യമോഹമെന്നരികിലും വൃഥാ മോഹിക്കുന്നു ഞാന്‍ ആ കുട്ടികാലത്തിന്‍ തിരുമുട്ടതെതുവാന്‍..!

മഴ.. എന്റെ കൂട്ടുകാരി....!

















മഴ..
ആരെയും കൊതിപ്പിക്കുന്ന സുന്ദരി..
എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്റെ കൂടുകാരി..
കൊതി തോന്നും പലപ്പോഴും മഴയത് ഇറങ്ങി നടക്കാന്‍..മഴയെ അനുഭവിക്കാന്‍. ആസ്വതിക്കാന്‍..
ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍...

എത്ര കണ്ടാലും മതിവരാത്ത ഒരു അത്ഭുദം ആണ് മഴ.

ആദ്യമായി ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപോള്‍ മഴയായിരുന്നു കൂട്ടിനു..
കരയുമ്പോള്‍ കണ്ണുനീര്‍ കഴുകിക്കളഞ്ഞു എന്നെ ആശ്വസിപ്പിച്ച എന്റെ കൂടുകാരി..

പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍..അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..
ചിലപ്പോള്‍ കരയുന്ന കൊച്ചു കുട്ടിയായി..ചിലപ്പോള്‍ തഴുകി തലോടുന്ന കാമുകിയായി..
പിന്നെയും ചിലപ്പോള്‍..അലറിവിളിച്ചു എന്നെ പേടിപ്പിച്ച പേമാരിയായി..

ആദ്യമായി അവളെ കണ്ടനാളിലും മഴയായിരുന്നു..
എന്റെ കലാലയത്തിന്റെ നനഞ്ഞ ഇടനാഴിയില്‍
വിറയാര്‍ന്ന കണ്ണുകളുമായി എന്നെ ആദ്യമായി നോക്കി കടന്നു പോയ എന്റെ ആദ്യനുരാഗതിനും
മഴയായിരുന്നു സാക്ഷി...

എന്റെ ആദ്യനുരഗത്തിന്റെ ഇടവേളകളിലും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു.

എന്താണെന്നറിയില്ല എന്നോടവള്‍ വിടപറഞ്ഞ ദിവസം മഴ വന്നില്ല.. എന്റെ കണ്ണുനീര്‍ ഒളിപ്പിക്കാന്‍..
എന്നെ ചേര്‍ത്ത് പിടിച്ചു..എന്നെ ആശ്വസിപ്പിക്കാന്‍..

ഇന്നീ പ്രവാസ കാലത്ത് ഞാന്‍ മഴയെ അഗാധമായി പ്രണയിക്കുന്നു..
മഴയുടെ വിവിധ ഭാവങ്ങള്‍ അറിയാന്‍ അനുഭവിക്കാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു..
ഓര്‍മയുടെ തീരത്ത് വീണ്ടും ഒരു മഴക്കാലം...പാടിയും, കൂവിയും, അലറിവിളിച്ചും വരുന്ന മഴയെ വഴിയില്‍ വീണുടഞ്ഞു പോയ ആ പഴയ പ്രണയത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലെ ഞാന്‍ കാതോര്‍ത്തിരിക്കുന്നു..

മിഴികളില്‍ ഒരു കാര്‍മേഘം ഉരുണ്ടു കൂടുന്നു..പെയ്യാനയിരിക്കുമോ?

-രഞ്ജിത്ത് മണ്ണാര്‍ക്കാട്