"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..! എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Thursday, August 28, 2014
ഹീറോ പെൻ.....!!
ഹീറോ പെൻ.
പേരുപോലെ തന്നെ കുലീനൻ.
ഇതൊന്നു കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിരിക്കുന്നു.
കിട്ട്യാലോ ഒടനെ പരിപ്പും ഇളക്കും.
ഹീറോ പേന ഉള്ളവൻ ജാഡ കാണിച്ചിരുന്ന കാലം. അവനായിരുന്നു ഹീറോ....
മൊതലാളി..
ബഹുരസമായിരുന്നു..അതിലെ ചൈന എഴുത്തും മൊത്തത്തിൽ ഉള്ള ഒരു കുലീന ഭാവവും....
വിവിധ ഉപയോഗങ്ങൾ ആയിരുന്നു ഇതുകൊണ്ട്.
ആയുധമായും ആഘോഷമായും ഹീറോ...
ചുമർ വൃത്തികേടാക്കുക,
അവധിക്കാലത്ത് ഓർമയിൽ നിൽക്കാൻ കൂട്ടുകാരൻറെ മുതുകത്ത് മഷി കുടയുക...
വേറെ ഒരുത്തന് ഇതിലും നല്ല ഹീറോ പെൻ കണ്ടാൽ അവൻറെ പേന സ്നേഹത്തിൽ വാങ്ങി ഡെസ്കിൽ കുത്തി വരച്ചു നിബ് നശിപ്പിക്കുക...
കൂട്ടുകാരനോട് വല്ലാതെ ദേഷ്യം വന്നാൽ ബെഞ്ചിൽ ഇത് വെച്ച് ഒരു മ്യാരക പ്രയോഗം ഉണ്ട്. ഹൌ.....!!
ക്രീം കളർ യുണിഫോം ഷർട്ടിന്റെ പോക്കറ്റിൽ പടർന്ന നീല ബ്രിൽ മഷി...ഇന്നും കിടപ്പുണ്ട്..ഉണങ്ങാതെ..
ഓർമകൾ വൈൻ പോലെ ആണ്. പഴകുംതോറും ലഹരിയോടെ ആസ്വദിക്കാൻ..
ഓർത്തുനോക്കുമ്പോഴോ മധുരം കൂടുന്നു..
ഓർമകൾക്ക് എന്ത് സുഗന്ധം..
Subscribe to:
Post Comments (Atom)
No comments:
Post a Comment