
മഴ..
ആരെയും കൊതിപ്പിക്കുന്ന സുന്ദരി..
എന്നും നനവുള്ള ഓര്‍മ്മകള്‍ മാത്രം തരുന്ന എന്റെ കൂടുകാരി..
കൊതി തോന്നും പലപ്പോഴും മഴയത് ഇറങ്ങി നടക്കാന്‍..മഴയെ അനുഭവിക്കാന്‍. ആസ്വതിക്കാന്‍..
ഒരു മരച്ചുവടിലോ ഒരു വാഴയിലക്കടിയിലോ നിന്ന് മഴ അസ്വതിക്കാന്‍...
എത്ര കണ്ടാലും മതിവരാത്ത ഒരു അത്ഭുദം ആണ് മഴ.
ആദ്യമായി ചിണുങ്ങി കരഞ്ഞു പള്ളിക്കൂടത്തില്‍ പോയപോള്‍ മഴയായിരുന്നു കൂട്ടിനു..
കരയുമ്പോള്‍ കണ്ണുനീര് കഴുകിക്കളഞ്ഞു എന്നെ ആശ്വസിപ്പിച്ച എന്റെ കൂടുകാരി..
പുതിയ പുതിയ വര്‍ഷങ്ങള്‍ വര്‍ഷകാലങ്ങള്‍..അങ്ങനെ മഴയുടെ വിവിധ ഭാവങ്ങള്‍..
ചിലപ്പോള്‍ കരയുന്ന കൊച്ചു കുട്ടിയായി..ചിലപ്പോള്‍ തഴുകി തലോടുന്ന കാമുകിയായി..
പിന്നെയും ചിലപ്പോള്‍..അലറിവിളിച്ചു എന്നെ പേടിപ്പിച്ച പേമാരിയായി..
ആദ്യമായി അവളെ കണ്ടനാളിലും മഴയായിരുന്നു..
എന്റെ കലാലയത്തിന്റെ നനഞ്ഞ ഇടനാഴിയില്‍
വിറയാര്‍ന്ന കണ്ണുകളുമായി എന്നെ ആദ്യമായി നോക്കി കടന്നു പോയ എന്റെ ആദ്യനുരാഗതിനും
മഴയായിരുന്നു സാക്ഷി...
എന്റെ ആദ്യനുരഗത്തിന്റെ ഇടവേളകളിലും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു.
എന്താണെന്നറിയില്ല എന്നോടവള്‍ വിടപറഞ്ഞ ദിവസം മഴ വന്നില്ല.. എന്റെ കണ്ണുനീര് ഒളിപ്പിക്കാന്‍..
എന്നെ ചേര്‍ത്ത് പിടിച്ചു..എന്നെ ആശ്വസിപ്പിക്കാന്‍..
ഇന്നീ പ്രവാസ കാലത്ത് ഞാന്‍ മഴയെ അഗാധമായി പ്രണയിക്കുന്നു..
മഴയുടെ വിവിധ ഭാവങ്ങള്‍ അറിയാന്‍ അനുഭവിക്കാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു..
ഓര്‍മയുടെ തീരത്ത് വീണ്ടും ഒരു മഴക്കാലം...പാടിയും, കൂവിയും, അലറിവിളിച്ചും വരുന്ന മഴയെ വഴിയില്‍ വീണുടഞ്ഞു പോയ ആ പഴയ പ്രണയത്തിന്റെ നേര്‍ത്ത സ്പര്‍ശം പോലെ ഞാന്‍ കാതോര്‍ത്തിരിക്കുന്നു..
മിഴികളില്‍ ഒരു കാര്‍മേഘം ഉരുണ്ടു കൂടുന്നു..പെയ്യാനയിരിക്കുമോ?
-രഞ്ജിത്ത് മണ്ണാര്‍ക്കാട്