
ഉറക്കമില്ലാത്ത രാത്രിയില്‍ തോന്നിയ ദുരാഗ്രഹം ...
ഒരു കവിത ...
എഴുതാനിരുന്നപ്പോള്‍ ബോധം മറയാത്ത മനസ്സ് പറഞ്ഞു..
അതിനു ഭാവന വേണം ...
ഉറങ്ങാത്ത ചിന്തകള്‍ വേണം ..
നവ നവങ്ങളായ അറിവുകള്‍ വേണം
ഭാഷ നൈപുണ്യം വേണം ..
അക്ഷരാഭ്യാസം വേണം..
ആഗ്രഹം മാത്രം കൈമുതലായ എനിക്ക് ഇതെല്ലാം എങ്ങനെ കൈവരും...
വീണ്ടും ഉറങ്ങാത്ത ബോധ മനസ്സ് പറഞ്ഞു....
ഉറങ്ങാത്ത...ബുദ്ധിയില്ലാത്ത നിന്റെ മനസ്സിനെ നിദ്രയുടെ അനന്ത വിഹായസ്സില്‍ വിഹരിക്കാന്‍ വിട്ടു...സ്വസ്തമായിരിക്കൂ...
ഉറക്കമാണ് സ്വസ്ഥമായ അവസ്ഥയെന്ന് മനസ്സിലാക്കി ഞാന്‍ മേല്പറഞ്ഞ വിഹായസ്സില്‍ വിരഹിക്കാന്‍ പോകുന്നൂ..
ഉണരുമെന്ന പ്രതീക്ഷയോടെ...
ആഗ്രഹത്തോടെ..!