
ഞാന്‍ വരാം നിന് കൂടെ
നീയെന്‍ പിന്നില്‍ വാര്‍ന്നു വീഴും കണ്ണുനീരോപ്പുമെങ്കില്....
എന്‍ വിരഹമുണ്ടാക്കും ദുഃഖം മാറ്റുമെങ്കില്‍....
എനിക്ക് പകരക്കാരനകുമെങ്കില്
ഞാന്‍ പകരും ആനന്ദവും, ആശ്വാസവും എന്‍ പ്രിയര്‍ക്കു നീ നല്കുമെങ്കില് ...
ഞാന്‍ വരാം നിന് കൂടെ അനന്തമായ അന്ത്യതിനായ്...
ഒരിക്കല്‍ എനിക്ക് നല്കിയ സുന്ദരമായ ബാല്യത്തിന്റെ ഓര്‍മയില്‍....
എന്‍ ജീവന് ലക്ഷ്യം നല്കിയ പ്രണയത്തിന്റെ ഓര്‍മയില്‍......
എന്നെ സ്നേഹിച്ചു കൊതിതീരാതെ നിന് കയ്യിലെക്കെന്നെ എറിഞ്ഞു തരേണ്ടി വന്ന ആ മാതാവിന്റെ കണ്ണുനീരിന്റെ ഓര്‍മയില്‍..
തണുത്തുറഞ്ഞ രക്തവുമായ്....!!!
ഇനിയൊരു ജന്മമില്ലെന്ന തിരിച്ചറിവുമായി....
തുടങ്ങാം പഥേയമില്ലാതെ...അനന്തമായ യാത്ര...!!