"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..! എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Sunday, November 23, 2014
തേനീച്ചയും രാമേട്ടനും...!!
നാട്ടിൽ തെങ്ങ് കയറ്റക്കാരെ കിട്ടാൻ വല്ല്യ കഷ്ടമാ. ഇപ്പൊ പ്രത്യേകിച്ചും. ഇപ്പോഴത്തെ ബഡീസ് ആൻഡ് ഡ്യുഡ്സ് കോക്കനട്ട് ട്രീ ക്ലൈംബിങ്ങ് അത്ര ഗുഡ് ജോബ് അല്ല എന്നാ ഒരു കണ്ക്ലൂഷനിൽ ആണ്.
എന്നാൽ കുറച്ചു കാലം മുൻപ്, തെങ്ങ് കയറ്റം കുലത്തൊഴിൽ ആകിയ ചില ആളുകൾ ഉണ്ടയിരുന്നു. തെങ്ങ് കയറ്റയന്ത്രങ്ങൾ വരുന്നതിനു മുൻപേ...
ആ ഗണത്തിൽ ഉള്ള ഒരു തെങ്ങ് കയറ്റ ബഡി ആണ് രാമേട്ടൻ. ഞങ്ങളുടെ വീട്ടിലെ ഓതറൈസ്ട് തെങ്ങ് കയറ്റക്കാരൻ ആയിരുന്നു ഉഗ്രൻ
ബൈ ദ വെ, വീട്ടിൽ അത്യാവശ്യം തെങ്ങുകൾ ഉണ്ടായിരുന്നു. കേറാൻ രാമേട്ടനും. അവൈലബിൾ ഓണ്‍ "കാൾ".
എന്ന് വെച്ച് പെട്ടന്ന് ഒന്നും ആളെ കിട്ടില്ല. അത് വേറെ കാര്യം. വീടിന്റെ അടുത്തു ഒരു കള്ളുഷാപ് ഉണ്ട്. അതിന്റെ മുന്നിൽ (മുന്നിൽ എന്നാ പറഞ്ഞത്. ഉള്ളിൽ എന്നല്ല.) കാത്തു നിക്കണം. വരവും കാത്തു. ഒരു നില്പ്പ് നിൽപ്പര നിൽപെമുക്കാൽ നില്പാവുമ്പോൾ
തലയിൽ ഒരു മുഷിഞ്ഞ തോർത്തുമുണ്ട് കൊണ്ട് വട്ടത്തിൽ ഒരു കെട്ടും, അരയിൽ മുട്ടിറക്കമുള്ള മുഷിഞ്ഞ ഒരു മുണ്ടും, ഒരു കയ്യിൽ വെട്ടുകത്തിയും ആയി. വരും. രാമേട്ടൻ ദ വണ്‍ ആൻഡ് ഒണ്‍ലി..
മ്മളെ കണ്ടാൽ തന്നെ ഒരു പരുങ്ങലാ. വേറെ ഒന്നും അല്ല. പണിക്ക് വിളിക്കും. അതന്നെ. കള്ള് കുടിക്കാൻ മൂഡ് ആയി വന്ന രാമേട്ടനെ തെങ്ങിൽ കയറാൻ വിളിക്യേ??? കൊടും പാപം. ഒരുത്തനെ വെറുതെ അർമാദിക്കൻ വിടാത്തത് തെറ്റല്ലേ?? അല്ല .പിന്നെ..
അങ്ങനെ ഒരു ഫൈൻ ഡേ. വീട്ടിലെ കൊക്കനട്ടിന്റെ സ്റ്റൊക് കേരള ഘജനാവ് പോലെ ആയ ഒരു ദിവസം. ടി രാമേട്ടനെ കോണ്ടാക്റ്റ് ചെയ്യേണ്ട ആവശ്യം വരികയും, തദ്വാരാ ടി കള്ളുഷാപ്പിന്റെ മുന്നിൽ വെറുതെ അങ്ങേരേം കാത്തു നിൽകേണ്ട അസുലഭ അവസരം, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ബിസി ആയി നടക്കുന്ന എനിക്ക് വന്നു ചേരുകയും ചെയ്തു.
സമയം ഇഴഞ്ഞു നീങ്ങുന്ന ഒരു മനോഹര സായാഹ്നം. കള്ളുഷാപ്പിന്റെ മുന്നിൽ നാട്ടിലെ പേരുകേട്ട നല്ല പയ്യന് ആയ ദിസ് ബോയ് ഞാൻ സ്വയം മനസ്സിന് കരുത്തു പകർന്നു നിൽകുന്ന ആ സമയം. നാട്ടിലെ സ്കൂളുകളും കോളെജുകളും ഒക്കെ വിട്ടിട്ടും കിടാങ്ങൾ എല്ലാം വീട് പുൽകി പതിവ് പോലെ അരികോണ്ടാട്ടവും ഇഡ്ഡലി ഉപ്പുമാവും ചായയും കുടിച്ചു കഴിഞ്ഞിട്ടും അടുത്ത വീട്ടിലെ ഒരു സുന്ദരി (പേര് ചോദിക്കണ്ട. പറയില്ല. ഇപ്പൊ എന്റെ എഫ് .ബി ഫ്രണ്ടാ) ആയ കുട്ടി ആ സമയത്ത്.. ത്രിസന്ധ്യ നേരത്ത് ആ വഴിയിലൂടെ വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? മന്ദം മന്ദം കുണുങ്ങി വന്ന അവൾ കള്ളുഷാപ്പിന്റെ മുന്നില് വെച്ച് എന്നോട് അടക്കാനാവാത്ത ചിരിയോടെ "കാശു തികയാഞ്ഞിട്ടു പുറത്തു നിർത്തിയതാണോ ഏട്ടാ" ഏന്നു ചോദിക്കുമെന്ന് ഞാൻ മനസ്സാ വാചാ കർമണാ നിരീച്ചില്ല. ഒരുമാതിരി കഴുത്തറ്റം പാമ്പ് വിഴുങ്ങിയ ആൾടെ തലയിൽ ആന ചവിട്ടി എന്ന് പറഞ്ഞ പോലെ ഒരു അവസ്ഥയായി എന്റെ. ഞാൻ ആകെ ചാണകത്തിൽ ചവിട്ട്യ പോലെ അങ്ങനെ നിന്നു.
ആ സമയം ആണ്. നമ്മുടെ രമേട്ടൻ കൂന്താളിച്ചു കൂന്താളിച്ചു വന്നത്. കൂന്താളിക്കാൻ ഉണ്ടായ പ്രചോദനം എന്നെ ദൂരെ നിന്നെ കണ്ടതാണെന്നു പ്രത്യേകം പറയണ്ടല്ലോ.
കള്ളുഷാപ്പിനു വേറെ വാതിലോ വഴിയോ ഇല്ലാത്തതിന് ടി പ്രസ്ഥാനത്തിന്റെ ശിലാ സ്ഥാപകനും സർവ്വോപരി മൊതലാളിയും ആയ പ്രൊ.ആണ്ടി ചേട്ടനെ മനസ്സാൽ പ്രാകി, വെളുക്കനെ ഒന്ന് ചിരിച്ച് തലവെട്ടിച്ചു ആൾ എന്റെ മുന്നില് പറന്നിറങ്ങി. ആവശ്യമറിയിച്ചപ്പോൾ ജഗന്നാഥന്റെ ഉസ്താദിന്റെ (പേര് മറന്നു പോയതാ) സ്റ്റയിലിൽ ദക്ഷിണ വെക്കാൻ പറഞ്ഞു.
വേറെ ഒന്നും അല്ല, ആൾടെ ബാറ്റെറി ലോ ആണത്രേ. ചാർജ്ജു ചെയ്യാൻ ആണെന്ന് മൊഴി. ഊരു തെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്??? രാമേട്ടനെ വിളിക്കാൻ അയച്ച അമ്മയെ മനസ്സില് ധ്യാനിച്ച് എരപ്പാളി രാഗത്തിൽ ഞാനും പാടി. രാമേട്ടാ.കങ്ങിൽ തെയറിയാൽ, ഛെ അല്ല, തെങ്ങിൽ കയറിയാൽ പള്ള നെറച്ച് പൈസ തരുമല്ലോ. അഡ്വാൻസ് പരിപാടി മ്മക്ക് ഹറാം ആണ്. നിശ്ചയമായും ആ സമയത്ത് എന്റെ അച്ഛൻ തുമ്മിക്കാണണം. രാമൻ ബ്രൊ പല്ല് ഞെരിച്ചു ചിരിച്ചുകൊണ്ടാ പറഞ്ഞെ... നടന്നോളൂ "മോനെ"എന്ന്. അച്ഛൻ തുമ്മാതെ തരമില്ല...എന്നാ പിന്നെ ഞാൻ ഈ ലഗേജു ഷാപ്പിൽ വെച്ചിട്ട് വരാം എന്ന് പറഞ്ഞു പുള്ളി എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ചാടി ഉള്ളിൽ കയറി..
പിന്നേം നിൽപ്പ്. ഇത്തവണ അധികം നിൽക്കാതെ ആള് പെട്ടന്ന് തന്നെ വന്നു. മന്ദമാരുതൻ വീശിയടിച്ചു.. കള്ളിന്റെ മണവും അറ്റാച്ച് ചെയ്തിരുന്നു ഫോർ ഇൻഫോർമേഷൻ.
വീട്ടിലെത്തി തെങ്ങ് കാണിച്ചു കൊടുത്തു. പുള്ളി അകെ ഒന്ന് നോക്കി. സില്ലി കോക്കനട്ട് ട്രീ. ഇത് ഞാൻ എത്ര കണ്ടതാ.. ഇത് തല കീഴെ ആയിരുന്നെങ്കിൽ കേറേണ്ട ആവശ്യമില്ലയിരുന്നുതാഴെ നിന്ന് പറിച്ചു സ്കൂട്ട് അവാരുന്നു..
ഇത്യാദി ചിന്തകളാൽ തെങ്ങിനെ ഒന്ന് വണങ്ങി, തളപ്പോക്കെ ശരിപ്പെടുത്തി മേലോട്ട് ഒന്ന് നോക്കീട്ടു പറഞ്ഞു. കുട്ട്യേ തെങ്ങിന് ഉയരം കൂടുതലാ..പോരാത്തേന് ത്രിസന്ധ്യേം. കുറച്ചു കൂടും ട്ടോ. തേങ്ങ എന്ന അസുലഭ സാധനം തെങ്ങിന്റെ മുകളിൽ ആയതിനാലും, ടി പണി എനിക്ക് അറിയാത്തതിനാലും, രാമേട്ടൻ കെറ് രാമേട്ടാ ബാകി മ്മക്ക് ശരിയാക്കാം എന്നാ ധാരണയിൽ ഉഗ്രൻ ക്ലൈം ബിംഗ് ആരംഭിച്ചു. മുക്കാൽ ഭാഗത്തോളം കേറി. ഒന്ന് നിന്നു. പോസ് ബട്ടണ്‍ അമർത്തിയപോലെ.....ഒന്ന് താഴേക്ക് നോക്കി... മേലേക്കും നോക്കി. ഇടം നോക്കി... വലം നോക്കി. ഞെരിഞ്ഞമർന്നു
എന്തോ ഒരു കുഞ്ഞു പന്തികേട് എനിക്കും തോന്നി.
എന്താ രാമേട്ടാ?? എന്തേലും ബുദ്ധിമുട്ടുണ്ടോ?? ഒന്ന് വിക്കി ഞാൻ ചോദിച്ചു... രാമേട്ടൻ എന്നെ ഒന്ന് നോക്കി. താഴെ വന്നിട്ട് കാണാഡാ എന്നാ ഭാവത്തിലാവണം
പിന്നെ എല്ലാം വേഗം ആയിരുന്നു. കേറിയ രാമേട്ടൻ താഴേക്ക് ഒരു ഒന്ന് ഒന്നര സ്പീഡിൽ ഒരു വരവ്.
ക്രാഷ് ലാന്റിംഗ് ചെയ്ത ശേഷം ഒരു വെപ്രാളം.. ഇടയ്ക്കിടെ മേലോട്ട് നോക്കുന്നു. കൂട്ടത്തിൽ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും.
ഞാൻ രണ്ടു ചുവടു മാറി നിന്നു. അല്ല ഇനി പുള്ളിക് പ്രകോപനം ഉണ്ടാവരുതല്ലോ. നമ്മളായിട്ട് അതിനിട വരുത്തരുത്...ശരീര സംരക്ഷണം എനിക്ക് പണ്ടേ വീക്നെസ്സാ.. രാമേട്ടൻ തളപ്പെടുത്തു തോളത്തു ഫിറ്റ് ചെയ്തു അല്പം സ്പീഡിൽ നടന്നുതുടങ്ങി...ഇടയ്ക്കു കയ് ചോറിയുന്നും ഉണ്ട്.
കാര്യം മനസിലാകാതെ പുറകെ ഞാനും. തെങ്ങ് പിണങ്ങ്യോ?കള്ളു കുടിച്ചു കേറിയപ്പോ. ഞൻ ഒന്ന് പേടിച്ചു ആ ഗ്യാപ് കീപ് ചെയ്തു ചോദിച്ചു. രമേട്ടോ... എന്താ പ്രശ്നം? രാമേട്ടൻ ഓതിര കടകം തിരിഞ്ഞു നിന്നു. ഉറുമി ആ പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിൽ എടുത്തു വീശിയേനെ......
ആ ദേഷ്യവും കൂടി ആഡ് ചെയ്തു പറഞ്ഞു കുട്ട്യേ... തെങ്ങ് ഒക്കെ കൊള്ളാം. തേങ്ങേം ഉണ്ട്. അതിൽ തേനീച്ച കൂട് ഉള്ള കാര്യം ഒന്ന് പറയാരുന്നില്ലേ??? എന്തോ ഭാഗ്യം അത് എന്റെ പിന്നാലെ വരാഞ്ഞത്... എന്റെ അവസാനം ആയേനെ.
ഈ നേരം കേട്ട നേരത്ത്...നിങ്ങൾക്കൊകെ നിങ്ങടെ ആവശ്യം നടന്ന മതീല്ലോ. മറ്റുള്ളവൻ എന്തായാൽ എന്താ...പിന്നെ പറഞ്ഞതു ഫ്രഞ്ച് ആയിരുന്നു. സ്വീഡിഷ് ഭാഷയും കൂടെ ചെർന്നതിനാൽ എനിക്ക് പിടികിട്ടീല്ല
അപ്പൊ എന്താ ഉണ്ടായെന്നു വെച്ചാ... തെങ്ങിൽ കേറി പെട്ടന്നു പണി നിർത്തി പോകാനുള്ള ആക്രാന്തം കൊണ്ട് ആഞ്ഞു പിടിച്ചു കേറീതാ. അതിൽ ഉള്ള ഒരു പോടിൽ തേനീച്ച കൂട് കൂട്ടിയിരുന്നു. അതു രാമേട്ടന്റെ ആ തെങ്ങിലെ ലാസ്റ്റ് വിസിറ്റിനു ശേഷം ഉള്ളതായിരുന്നു. അതുകൊണ്ട് പുള്ളിക്കത് മനസ്സിലായില്ല. ഞാൻ ആ വഴി പോകാതോണ്ട് അത് കണ്ടതും ഇല്ല. പുള്ളി വട്ടം പിടിച്ചപ്പോ കറക്റ്റ് കേറി പിടിച്ചത് ആ കൂട്ടിൽ ആയിപ്പോയി..ദെവ്യെയ്. ഇപ്പൊ ഓർക്കുമ്പോ ആ വരവും.. ലാന്റിങ്ങും എല്ലാം ഒരു രസം. എന്നാൽ അതിന്റെ ഗൌരവം ആലോചിച്ചാൽ ഒരു വിറയലാ. സംഗതി എന്തായാലും പിന്നീട് എന്നെ കണ്ടാൽ രാമേട്ടൻ ഒന്ന് ഞൊണ്ടി നടക്കും. എന്തിനാ.. തെങ്ങിൽ കയറാൻ വിളിച്ചാലോ...?? അതന്നെ സംഭവം..
==============================രഞ്ജിത്ത് മണ്ണാർക്കാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment