"ഇന്നലെയും കണ്ടു ഞാന്‍ ആ സ്വപ്നം.. കാണാന്‍ ഏറെ ഭംഗിയുള്ള ആ സ്വപ്നം.. ഏറെ നോവുകല്ക്കിടയിലും എന്നെ പുഞ്ചിരിപ്പിക്കുന്ന എന്റെ മധുര സ്വപ്നം..! എന്റെ സ്വപ്നങ്ങള്‍ ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്. ആരെയും നോവിക്കാതെ...!!
Saturday, June 26, 2010
കണ്ണുകള്‍ നിറയുന്ന മൌനം..!
ഒരുപാടുണ്ടായിരുന്നു ഞങ്ങള്ക് സംസാരിക്കാന്‍
ഈ ഭൂമിയിലുള്ള എന്തും ഞങ്ങളുടെ സംസാര വിഷയങ്ങള്‍ ആയിരുന്നു...
പെട്ടന്നൊരു മൌനം...അതെന്തേ....
അറിയില്ല..മൌനങ്ങള്‍ പോലും വാചാലം ആകും എന്ന് കേട്ടിട്ടുണ്ട്..
പക്ഷെ എന്മുന്നില്‍ ഒന്നും മിണ്ടാതെ..
പറയുന്നത് കേവലം മൂളിക്കെള്‍ക്കുന്ന എന്റെ പ്രിയകൂടുകാരി..
നിന്‍ മൌനത്തിന്റെ അര്‍ഥം അതെനിക്കരിയുന്നില്ലല്ലോ..
ഒന്നും ഒളിക്കുന്നില്ല ഞാന്‍..എന്നിട്ടും എന്റെ സംസാരം മുറിഞ്ഞു പോകുന്നു..!
നിന്റെ മനസിന്റെ ജാലകം തുറക്കാന്‍ ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്..?
ഒറ്റപെട്ടു പോകുന്ന ഈ സമയത്ത് എനിക്ക് കൂട്ട് വരാന്‍ നിന്റെ ചിന്തകള്‍ക്ക് പോലും മടിയാകുന്നുവോ?
കാത്തിരിക്കുന്നു ഞാന്‍ നിന്നെ ഏകാന്തമാം ഈ തീരത്ത്..
നിന്‍ കൊലുസിന്‍ കിലുക്കത്തിന് കാതോര്‍ത്തു...!
നിന്റെ മൌനത്തിന്‍ അര്‍ഥം തേടി....
Subscribe to:
Post Comments (Atom)
No comments:
Post a Comment