Powered By Blogger

Friday, July 29, 2011

കവിത


ഉറക്കമില്ലാത്ത രാത്രിയില്‍ തോന്നിയ ദുരാഗ്രഹം ...
ഒരു കവിത ...
എഴുതാനിരുന്നപ്പോള്‍ ബോധം മറയാത്ത മനസ്സ് പറഞ്ഞു..
അതിനു ഭാവന വേണം ...
ഉറങ്ങാത്ത ചിന്തകള്‍ വേണം ..
നവ നവങ്ങളായ അറിവുകള്‍ വേണം
ഭാഷ നൈപുണ്യം വേണം ..
അക്ഷരാഭ്യാസം വേണം..
ആഗ്രഹം മാത്രം കൈമുതലായ എനിക്ക് ഇതെല്ലാം എങ്ങനെ കൈവരും...
വീണ്ടും ഉറങ്ങാത്ത ബോധ മനസ്സ് പറഞ്ഞു....
ഉറങ്ങാത്ത...ബുദ്ധിയില്ലാത്ത നിന്റെ മനസ്സിനെ നിദ്രയുടെ അനന്ത വിഹായസ്സില്‍ വിഹരിക്കാന്‍ വിട്ടു...സ്വസ്തമായിരിക്കൂ...
ഉറക്കമാണ് സ്വസ്ഥമായ അവസ്ഥയെന്ന് മനസ്സിലാക്കി ഞാന്‍ മേല്പറഞ്ഞ വിഹായസ്സില്‍ വിരഹിക്കാന്‍ പോകുന്നൂ..
ഉണരുമെന്ന പ്രതീക്ഷയോടെ...
ആഗ്രഹത്തോടെ..!

സ്വപ്ന സഞ്ചാരം..!!


ഒരു സ്വപ്നത്തിനു പുറകെ ഇറങ്ങിത്തിരിക്കുമ്പോള്‍, ഓര്‍ത്തില്ല...ഒരുപാടു സ്വപ്‌നങ്ങള്‍ ഇനിയുമെന്നെ കാത്തിരിക്കുന്നെന്നു..!!
ഒരു സ്വപ്നവും മറ്റൊരു സ്വപ്നത്തിന്റെ ചരമത്തിലല്ലാതെ അവസാനിക്കുന്നില്ലെന്ന്...
എന്നാല്‍കൂടെ സ്വപ്നങ്ങള്‍ക് മരണമില്ലെന്ന്...
സ്വപ്നം കാണാന്‍ നാം മറക്കുന്നില്ലെന്നു...
സ്വപ്നങ്ങളില്ലെങ്കില്‍ നാമില്ലെന്നു...
ജീവിക്കാന്‍ പ്രചോദനം നല്‍കുന്നത് സ്വപ്നങ്ങലാണെന്ന്...
സ്വപ്നങ്ങളില്ലെങ്കില്‍.....നാം ഇല്ലെന്നു...
സ്വപ്നം...സ്വപ്നം....
എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ സ്വപ്‌നങ്ങള്‍...
ഓ..മരണമേ..നിന്നെയും ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയെന്നോ...!!
യാഥാര്‍ത്ഥ്യമാകുന്ന ഒരേ ഒരു സ്വപ്നം...മരണം...!!